Menu Close

റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പ് എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. 2024 മെയ് 21, 22 തീയതികളിലാണ് പരിശീലനം. വിളവെടുപ്പ്, വിവിധയിനം ടാപ്പിങുകത്തികളുടെ ഉപയോഗം, നൂതന ടാപ്പിങുരീതികള്‍, യന്ത്രവത്കൃതടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്, ഇടവേളകൂടിയ ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരിശീലനം മലയാളത്തിലായിരിക്കും.
ഫോൺ : 9447710405, വാട്സാപ്പ് : 04812351313 , ഇ മെയില്‍ : training@rubberboard.org.in