Menu Close

തേനീച്ചപരിപാലനത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഈ വര്‍ഷവും മേയ് മുതല്‍ തുടങ്ങുകയാണ്. രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പരിശീലനപരിപാടി. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഇതില്‍ ഉള്‍പെടുന്നു. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചകളെ വളര്‍ത്തി അധികവരുമാനമുണ്ടാക്കുന്നതിനും ഈ കോഴ്സിലൂടെ ലഭിക്കുന്ന പ്രായോഗികപരിചയം സഹായിക്കും. ഈ കോഴ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കായി അതതു പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് ഓഫീസിലോ 7306464582 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.