Menu Close

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ രേഖകള്‍ ഹാജരാക്കാണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അതിവര്‍ഷാനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവരില്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ കൈപ്പറ്റ് രസിത്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് കൊല്ലം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു
പേരിലോ അഡ്രസിലോ മാറ്റമുളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രംകൂടി ഹാജരാക്കേണ്ടതാണ്. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, റേഷന്‍കാര്‍ഡ്, വിവാഹസര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും രണ്ട് രേഖകള്‍ കൂടി ഹാജരാക്കണം. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.