ജീവനോപാധികൾ മെച്ചപ്പെടുത്തുവാനും പുതിയ ജീവനോപാധികൾ കണ്ടെത്തുവാനും ലഷ്യമിട്ട് കുടുംബശ്രീ അംഗങ്ങൾക്കായി ‘പൂക്കളിൽനിന്നുള്ള മൂല്യവർദ്ധിതോത്പന്നങ്ങൾ’ എന്ന വിഷയത്തിൽ കാർഷിക സർവ്വകലാശാല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ. മേനോൻ പരിശീലനപരിപാടി ഉൽഘാടനം ചെയ്തു. സംസ്ഥാന കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫീസർ ഡോ.ഷാനവാസ് എസ്. മുഖ്യപ്രഭാഷണം നടത്തി. കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ.ബിനൂ പി ബോണി, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. സാലി യു, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ.ഹെലൻ എസ്, കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ.സജികുമാർ എ, പ്രോഗ്രാം കോർഡിനേറ്ററും പബ്ലിക് റിലേഷൻസ് ഓഫീസറുമായ ഡോ.സുലജ ഓ.ആർ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. പൂക്കൾ ഉപയോഗിച്ചുള്ള ചന്ദനത്തിരി നിർമ്മാണം, വിവിധ നിറങ്ങളിലുള്ള പൊടികളുടെ നിർമ്മാണം, കോഴിത്തീറ്റ, വസ്ത്ര നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനുള്ള പൂക്കളിൽ നിന്നുമുള്ള പ്രകൃതിദത്ത ചായങ്ങളുടെ നിർമ്മാണം, ഭക്ഷ്യയോഗ്യമായ ജെല്ലി,ജ്യുസുകളുടെ നിർമ്മാണം തുടങ്ങിയവയിലാണ് പരിശീലനം.
കുടുംബശ്രീ അംഗങ്ങൾക്കായി കാർഷിക സർവ്വകലാശാല ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
