കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും (South West Monsoon) തുലാവർഷവും (North East Monsoon). ‘വർഷം പോലെ കൃഷി’ എന്നാണല്ലോ ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’ എന്നു ചുരുക്കം.…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജലമത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 മെയ് 31ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 31 നു മുമ്പായി ഓഫീസ്സമയത്ത് വിളിക്കുക. ഫോണ്‍…
കേരളത്തില്‍ നിലനിന്നിരുന്ന മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമേ നിലവിലുള്ളൂ. ശക്തമായ ഒറ്റപ്പെട്ട മഴസാധ്യതയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.2024 മെയ് 27 : പത്തനംതിട്ട, ആലപ്പുഴ,…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി 2024 മെയ് 30 ന് ‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ…
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ വെച്ച് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് 2024 ജൂൺ 1 ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യൂ.പി വിഭാഗം…
ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിരിപ്പുസീസണിലേക്കായി മികച്ച ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി കൃഷിവകുപ്പ്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്‍റ് അതോറിറ്റി, സ്റ്റേറ്റ് സീഡ് ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, നാഷണല്‍…
കുരുമുളകില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂപ്പെത്തിയ ഇലകളുടെ അറ്റം ഇളം മഞ്ഞ നിറത്തിലാകും. തുടക്കത്തിൽ ഇലകളുടെ അഗ്രഭാഗത്തെ ഇലഞരമ്പുകൾക്കിടയിൽ കാണുന്ന മഞ്ഞളിപ്പ് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇലകളിലെ പ്രധാനഞരമ്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കിയുള്ള…
നെല്ലില്‍ മഗ്നീഷ്യത്തിന്റെ അഭാവം വന്നാല്‍ മൂത്തയിലകളുടെ ഞരമ്പുകൾക്കിടയിൽ ഓറഞ്ചു -മഞ്ഞ നിറമാകുന്നു. ക്രമേണ ഇലകൾ കരിഞ്ഞുപോകുന്നു. ഇതാണ് പ്രധാനലക്ഷണം. ഇതു നിയന്ത്രിക്കാനായി മഗ്നീഷ്യം സൽഫേറ്റ് 40 കി.ഗ്രാം 1 ഏക്കറിന് എന്ന തോതിൽ പാടത്ത്…
മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴിവളർത്തൽകേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാകളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ…
കണ്ണൂർ കണ്ണവം ഫോറസ്റ്റ്റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക് ബാസ്കറ്റഡ്തൈകള്‍ പൊതുജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ഇപ്പോൾ ലഭിക്കും. ഫോണ്‍: 8547602670, 8547602671, 9745938218, 9400403428, 0490 2300971.