Menu Close

Tag: agriculture

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും

പൊതുവിപണിയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം…

കേരളഗ്രോ ബ്രാന്‍ഡ് ലഭിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഷോപ്പുകളും ഔട്ട്ലെറ്റുകളും

കേരളഗ്രോ ബ്രാന്‍ഡ് ലഭിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും ഓരോ കേരള ബ്രാന്‍ഡഡ് ഷോപ്പുകളും കേരളഗ്രോ റീട്ടെയില്‍ ഔട്ട്ലെറ്റുകളും കൃഷിവകുപ്പ് അനുവദിച്ചിട്ടുണ്ട്. അത്തരത്തില്‍ കൃഷിവകുപ്പ് ആരംഭിക്കുന്ന കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം…

കൃഷി അവകാശ ലേലം

ആലപ്പുഴ തകഴി വില്ലേജില്‍ റീ.സ. 524 ല്‍പ്പെട്ട 17.37 ഏക്കര്‍ പുറമ്പോക്ക് നിലങ്ങളില്‍ പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം 2024 ഓഗസ്റ്റ് 27-ന് രാവിലെ 11-ന് ലേലം ചെയ്യും.

കൂടുതൽ ജില്ലകളിൽ മഞ്ഞ അലർട്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 16/08/2024: ഇടുക്കി,എറണാകുളം 17/08/2024: പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…

‘ശുദ്ധമായ പാലുല്പാദനം’ എന്ന വിഷയത്തില്‍ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഓഗസ്റ്റ് 29, 30 തീയതികളില്‍ ‘ശുദ്ധമായ പാലുല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 20/- രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ…

കരുതൽ വേണം: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗലക്ഷണങ്ങള്‍

കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കാറ്റും മഴയും ഉള്ള ഈ സമയത്താണ് രോഗം നെല്‍ക്കൃഷിയെ ബാധിക്കുന്നതും രോഗവ്യാപനം അതിവേഗത്തിലാകുന്നതും. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം…

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ.…

പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി

ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്‍റേയും കങ്ങഴ, മാന്തുരുത്തി ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മണി മുതല്‍…

അടിയന്തിരമായി വാക്സിനേറ്റര്‍മാരെ ആവശ്യമുണ്ട്

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കള്‍ക്ക് 2024 ഓഗസ്റ്റ് 5 -ാം തീയതി മുതല്‍ ആരംഭിച്ച കുളമ്പുരോഗപ്രതിരോധം, ചര്‍മമുഴരോഗപ്രതിരോധം എന്നീ കുത്തിവയ്പ്പുകള്‍ക്കായി കണ്ണൂര്‍, ഇടുക്കി, പാലക്കാട്,…

കാര്‍ഷിക കോളേജിൽ ഫാം അസിസ്റ്റന്‍റ് നിയമനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്മെന്‍റിലേക്ക് ‘ഫാം അസിസ്റ്റന്‍റ് ഗ്രേഡ് – 2’ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിനായി, 2024 ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക്…