Menu Close

Tag: വാര്‍ത്താവരമ്പ്

ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും 2025 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

ഇപ്പോള്‍ ഒരു പത്തുകുഴികുത്തി വാഴ വയ്ക്കാമോ?അടുത്ത ഓണത്തിന് കാശ്, പണം, തുട്ട്, മണി, മണി..

അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്‍ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്.…

നാല് ജില്ലകളിൽ ഓറഞ്ച്ജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ…

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ നിയമനം

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) തസ്തികയില്‍ താത്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, റബ്ബര്‍ സയന്‍സ്…

തരിശ് ഭൂമി കൃഷിയോഗ്യമാക്കി, ഞാറുനടീല്‍ ഉത്സവം തിങ്കളാഴ്ച

തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വില്ലേജ് പരിധിയിലുള്ള ചിന്ത്രനല്ലൂര്‍ ഏലായിലെ 5 ഏക്കര്‍ തരിശ് ഭൂമി, കാരോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. ഇതിന്റെ ഭാഗമായി 2024 നവംബർ 11 തിങ്കളാഴ്ച നടക്കുന്ന ഞാറുനടീല്‍…

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണ പരിശീലനം

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍ പാല്‍ കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, മാര്‍ക്കറ്റിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 25 മുതല്‍ 29 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

പൗൾട്രി വികസന കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയർ നിയമനം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ “സിവിൽ എഞ്ചിനീയർ” തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങൾക്കുമായി www.kepco.co.in…

ആടുവസന്ത പ്രതിരോധ കുത്തിവയ്പ് തീയതി ദീര്‍ഘിപ്പിച്ചു

ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകൾക്കും, ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം 2024 നവംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചു. കേരളത്തിലെ പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്ക് PPR പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതാണ്. മൃഗസംരക്ഷണ…

വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയിലെ ദേവികുളം, അടിമാലി, തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിവിഎസ് സി & എ എച്ച്, വെറ്ററിനറി…

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജില്ലാ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനകീയാസൂത്രണപദ്ധതി പ്രകാരം കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കുമ്മനം കടവിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ്…