Menu Close

Tag: കൃഷി

അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ 2024 മെയ് 23ന് (ഇന്ന്) എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു.

കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദംതെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40…

ഞായറാഴ്ചയോടെ മഴ കുറഞ്ഞേക്കാം. പക്ഷേ, കാലവര്‍ഷം പുറകേയുണ്ട്.

തെക്കൻകേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലും കാറ്റും മിതമായ/ ഇടത്തരം മഴയും ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. വേഗതയാണ്…

കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില വിഷമുക്തമാക്കാം

കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില തണ്ടിൽനിന്ന് ഊരിയെടുത്തിട്ട് ടാപ്പുവെള്ളത്തിൽ ഒരുമിനുട്ടുനേരം നന്നായിയുലച്ച് കഴുകിയതിനുശേഷം 15 മിനുട്ട് പുളിവെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം ഈർപ്പമില്ലാതെ ഇഴയകലമുള്ള തുണിസഞ്ചികളിലോ അടപ്പുള്ള പ്ലാസ്റ്റിക്കണ്ടെയ്നറിലോ സ്റ്റീൽപാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

കമ്പോളത്തിൽനിന്നു വാങ്ങുന്ന ചീരയെ വിഷമുക്തമാക്കാം

ചീരയുടെ ചുവടുഭാഗം വേരോടെ മുറിച്ചുമാറ്റിയശേഷം തണ്ടും ഇലകളും ടാപ്പുവെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം കുരുകളഞ്ഞ പുളി 60 ഗ്രാം മൂന്നുലിറ്റർ വെള്ളത്തിൽക്കലക്കി അരിച്ചെടുത്ത വെള്ളത്തിൽ 15 മിനുട്ട് മുക്കിവയ്ക്കണം. ശേഷം പച്ചവെള്ളത്തിൽ കഴുകി,…

ലോകക്ഷീരദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോകക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പട്ടം ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്‍റിംഗ്, ചിത്രരചന മത്സരങ്ങള്‍, എല്‍.പി,…

ഫലവൃക്ഷങ്ങളില്‍ ആദായം എടുക്കാം: പരസ്യലേലം 28 ന്

തിരുവനന്തപുരത്ത് മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളര്‍ത്തല്‍കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍നിന്ന് 2024 ജൂൺ 1 മുതല്‍ 2025 മേയ് 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ആദായം എടുക്കുവാനുള്ള…

മഴക്കാലത്ത് കന്നുകാലിക്കര്‍ഷകര്‍ ഓര്‍ക്കേണ്ടത്

കാലിത്തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യപരാധങ്ങള്‍ക്കു എതിരേ ജാഗ്രത പുലര്‍ത്തണം: തൊഴുത്തിലോ പരിസരത്തോ എലിശല്യം ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എലിയില്‍നിന്നു പകരുന്ന എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും…

വിരിപ്പുകൃഷി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

crop rice

വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ വിരിപ്പുകൃഷി ഇറക്കുന്ന പാടങ്ങളില്‍ നിലമൊരുക്കലും ഞാറ്റടിതയ്യാറാക്കലും ചെയ്യാം. ഒരു കിലോഗ്രാം വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നകണക്കിന് കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവച്ച് വിതയ്ക്കുക.

ലോകക്ഷീരദിനം: സ്കൂൾകുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ലോകക്ഷീരദിനമായ ജൂണ്‍ 1 ന് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ക്ഷീരദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്പന്ന പരിശീലനവികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മേയ് 29-ന് ഹൈസ്കൂള്‍/ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡയറിക്വിസ്,…