Menu Close

Tag: കര്‍ഷകര്‍

വീട്ടുവലപ്പിലെ പച്ചക്കറികൃഷിയും ജൈവമാലിന്യ സംസ്ക്കരണവും എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപനത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘വീട്ടുവലപ്പിലെ പച്ചക്കറികൃഷിയും ജൈവമാലിന്യ സംസ്ക്കരണവും – ആദായത്തിനും ആരോഗ്യത്തിനും’ എന്ന വിഷയത്തില്‍ 2024 നവംബർ 26ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓഫീസ് സമയങ്ങളില്‍ താഴെ ഫറയുന്ന പോണ്‍ നമ്പറില്‍ 2024 നവംബർ 25ന്, ന്…

ശുദ്ധജല മത്സ്യകൃഷിയിൽ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപനത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2024 നവംബർ 28ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്.  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓഫീസ് സമയങ്ങളില്‍ താഴെ ഫറയുന്ന ഫോൺ നമ്പറില്‍ 2024 നവംബർ 26ന് മുമ്പായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 0487 2370773

പൗൾട്രി മാനേജ്മെന്റ് എന്ന വിഷയത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘പൗൾട്രി മാനേജ്മെന്റ്’ (കോഴി, കാട, താറാവ് വളർത്തൽ) എന്ന വിഷയത്തിൽ 2024 നവംബർ 15ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ.…

മഴ കുറയുന്നു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 09/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 10/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കിഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…

വാഴക്കര്‍ഷകര്‍ക്ക് കയറ്റുമതി അധിഷ്ഠിത കൃഷിരീതി പദ്ധതി

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ വാഴക്കര്‍ഷകര്‍ക്കായി കയറ്റുമതി അധിഷ്ഠിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നു. കൃഷിപ്പണികള്‍ക്കും ഹെക്ടറിനു 35,000 രൂപ സഹായം നല്‍കുന്നു. ഫോണ്‍ – 0471-2330857.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി: കൃഷി ചെയ്യാന്‍ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2024 പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ് എന്നിവ കൃഷി ചെയ്യാന്‍ താല്പര്യമുള്ള 25 സെന്‍റ് സ്ഥലമുള്ള കര്‍ഷകര്‍ എറണാകുളം ജില്ലയിലെ തിരുമാറാടി കൃഷിഭവനുമായി 2024 നവംബര്‍ 8ന് മുമ്പായി ബന്ധപ്പെടണമെന്ന്…

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ വയനാട് ജില്ലയിലെ കര്‍ഷകരുടെ സിറ്റിങ് നടത്തുന്നു. എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 9 മണിക്ക് ഓണ്‍ലൈനായി 2024 നവംബർ 14, 15, 16 തീയതികളിലാണ് സിറ്റിങ്.

ഫാര്‍മര്‍ റിവാര്‍ഡ് & റെക്കഗ്നീഷന്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍റ് ജീനോം സേവിയര്‍ കമ്യൂണിറ്റി അവാര്‍ഡ്/ഫാര്‍മര്‍ റിവാര്‍ഡ് & റെക്കഗ്നീഷന്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.…

എല്ലാ ഡീലര്‍മാരും ജൈവവളം പരിശോധന വിധേയമാക്കണം

സംസ്ഥാനത്ത് ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തുന്ന എല്ലാ ഡീലര്‍മാരും അവരവരുടെ ജൈവവളം സാമ്പിളുകള്‍ കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഡിപ്പാര്‍ട്മെന്റ് ഓഫ് സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രിയില്‍…

അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക്…