Menu Close

സബ്‌സിഡിയോടെ കാലിത്തീറ്റ വിതരണം

തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം നടത്തി. തോളൂര്‍ ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7,50,000 രൂപ വിനിയോഗിച്ചാണ് സബ്‌സിഡിയോടുകൂടി കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ഒരു ചാക്കിന് 500 രൂപ സബ്‌സിഡിയില്‍ രണ്ട് ചാക്ക് വീതം അഞ്ചുമാസത്തേക്ക് കാലി തീറ്റ നല്‍കും. 13 വാര്‍ഡുകളില്‍ നിന്നായി 150 ഗുണഭോക്താക്കള്‍ക്കാണ് സബ്‌സിഡിയോടെ കാലിത്തീറ്റ നല്‍കുന്നത്.