കാര്‍ഷികമേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷന് ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ് എം എ എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകക്കൂട്ടായ്മ, ഫാം മെഷിണറി ബാങ്കുകള്‍, എഫ് പി ഒ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ 2024 ഫെബ്രുവരി ഒന്ന് മുതല്‍ https://agrimachinery.nic.index എന്ന വെബ്സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം അതിന്റെ പകര്‍പ്പും അനുബന്ധരേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം ജില്ലയിലെ കൃഷി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ കൃഷിഭവന്, കൃഷിയോഫീസുകള് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:9539630981, 9383472050, 9383472051, 9383472052.