Menu Close

ശാസ്ത്രീയ പശുപരിപാലന പരിശീലനം

പാലക്കാട് ആലത്തൂര്‍ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശന ഫീസ് 20 രൂപ. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 2023 നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 നകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9446972314, 9544554288 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.