Menu Close

റബ്ബർ ടാപ്പിങ് സംശയനിവാരണം: കോൾസെന്റർ സേവനം

മഴക്കാലത്ത് റബ്ബർമരങ്ങൾ ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കർഷകരുടെ സംശയനിവാരണത്തിനുമായി റബ്ബർബോർഡ് കോൾസെന്റർ പ്രത്യേക ഫോൺ-ഇൻ പരിപാടി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ റബ്ബർബോർഡിലെ ഡെവലപ്മെന്റ് ഓഫീസർ ചന്ദ്രലേഖ കെ. കർഷകരുടെ ചോദ്യങ്ങൾക്ക് ഫോണിലൂടെ മറുപടി നൽകും. താത്പര്യമുള്ളവർ 0481 2576622 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.