Menu Close

ഇടുക്കി ജില്ലാക്യഷിത്തോട്ടത്തില്‍ കൊക്കോ ബീന്‍സ്, കൊട്ടടക്ക, ജാതിക്കുരു ലേലം

അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍-ലേലം 2024 ഫെബ്രുവരി 24 ന് ഉച്ചക്ക് 2 മണിക്കു നടക്കും. 39 കിലോ ഉണങ്ങിയ കൊക്കോ ബീന്‍സ്, 112 കിലോ കൊട്ടടക്ക, 50 കിലോ ഉണങ്ങിയ ജാതിക്കുരു എന്നിവ ഓരോന്നും മൊത്തമായി വിറ്റഴിക്കുന്നതിനുളള ലേലമാണ് നടക്കുക. ക്വട്ടേഷന്‍ അപേക്ഷകള്‍ ഫെബ്രുവരി 23 ന് പകല്‍ അഞ്ചുമണി വരെ സ്വീകരിക്കും. അദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും. കൂടിയ തുക ലഭിക്കുന്നത് ഉറപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 278599