Menu Close

തൈയുല്പാദനത്തിലും നഴ്സറിനടത്തിപ്പിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്‍റര്‍ ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്ന് രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2023 ഒക്ടോബര്‍ 3.
കോഴ്സ് ആരംഭിക്കുന്നത് 2023 ഒക്ടോബര്‍ 4. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2370051.