Menu Close

കാര്‍ഷികസംരംഭകര്‍ക്ക് സാമ്പത്തിക സഹായം

ഇന്ത്യയുടെ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയായ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഇപ്പോള്‍ പുതിയ ചില ഘടകങ്ങള്‍ക്കു കൂടി ഈ സാമ്പത്തികവര്‍ഷം സഹായം നല്‍കുന്നു. സെറികള്‍ച്ചര്‍, തേന്‍ സംസ്കരണം, ബയോഗ്യാസ് പ്ലാന്‍റ്, ഫാം വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ക്വാറന്‍റീന്‍ തുടങ്ങിയവാണവ. തേനീച്ചവളര്‍ത്തല്‍, തേന്‍ശേഖരണം, സംസ്കരണം എന്നിവയ്ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങി യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് സഹായം. കൃഷിയിടത്തിലെ അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന യൂണിറ്റുകള്‍ക്കും ബയോഗ്യാസ് പ്ലാന്‍റുകള്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കാനും സഹായമുണ്ട്. കൂണ്‍കൃഷി, വെര്‍ട്ടിക്കല്‍ ഫാമിംഗ്, ഏറോപോണിക്സ്, ഹൈഡ്രോപോണിക്സ്, പോളിഹൗസ്, ഗ്രീന്‍ഹൗസ് തുടങ്ങി മുപ്പതോളം ഘടകങ്ങള്‍ക്കും സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ കൃഷിഭവനുമായി ബന്ധപ്പെടുക. അല്ലെങ്കില്‍ എ ഐ എഫ് മേഖല കോഡിനേറ്റര്‍മാരെ വിളിക്കുക. അവരുടെ ഫോണ്‍നമ്പരുകള്‍ താഴെക്കൊടുക്കുന്നു.
തിരുവനന്തപുരം 8921540233, 9020060507
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 6235277042,
ഇടുക്കി, എറണാകുളം 9048843776,
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം 8075480273,
വയനാട് കോഴിക്കോട് 8921785327,
കണ്ണൂര്‍, കാസര്‍ഗോഡ് 7907118539