Menu Close

തിരുവല്ലയിലെ കാര്‍ഷിക പുരോഗതി

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

തിരുവല്ലയിലെ കാര്‍ഷിക പുരോഗതി

  • 108 ഹെക്ടറിൽ പുതു കൃഷി
  • 207 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു ,
  • 120 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
  • 828 പുതിയ തൊഴിലവസരങ്ങൾ
  • 3 കാർഷിക കർമ്മസേനകൾ ആരംഭിച്ചു
  • 2.8 ഹെക്ടറിൽ പുഷ്‌പ കൃഷി
  • ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 17 നൂതന സംരംഭങ്ങൾ
  • 5 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
  • 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
  • 460.8 ഹെക്ടറിൽ ജൈവകൃഷി
  • കടപ്രയിൽ അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു
  • വെൺപാല ശർക്കര, കവിയൂരിലെ പുകയില്ലാ കുടംപുളി എന്നിവയ്ക്ക് കേരളാഗ്രോ ബ്രാൻഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു
  • അപ്പർ കുട്ടനാട് മേഖലയിൽ 25 ലക്ഷം രൂപ ചെലവിൽ 6 പെട്ടിയും പറയും സ്ഥാപിച്ചു