Menu Close

ആലത്തൂരിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ആലത്തൂരിലെ കാര്‍ഷികപുരോഗതി

✓ നെൽകൃഷിക്കനുയോജ്യമായ പരിസ്ഥിതി സൗഹാർദ്ദമുറകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ‘നിറ’ പദ്ധതി ആരംഭിച്ചു. 

✓ കാർബൺ ന്യൂട്രൽ കൃഷിയുടെ ഭാഗമായി ‘നെറ്റ് സീറോ’ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള ഊർജ്ജിത ഇടപെടലുകളുമായി ആലത്തൂർ.

✓ RIDF ൽ ഉൾപ്പെടുത്തി 2. 54 കോടി രൂപയുടെ മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ.

✓ 27 ഹെക്ടറിൽ പുതുകൃഷി.

✓ 32 ഹെക്ടറിൽ തരിശുനിലക്കൃഷി.

✓ 107 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ 70 ഫാം പ്ലാനുകൾ ആരംഭിച്ചു.

✓ 6780 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ 245 ഹെക്ടറിൽ ജൈവകൃഷി. 

✓ 10 ഹെക്ടറിൽ പൂക്കൃഷി.

✓ RIDF പദ്ധതിയിലൂടെ 29.23 കോടി ചെലവില്‍ ‘കാഡ’ കനാൽ നവീകരിച്ചു.  650 ഹെക്ടറിലേറെ നെൽകൃഷിക്ക് പ്രയോജനകരം.

✓ 4 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികൾ ആരംഭിച്ചു.