Menu Close

ചിറ്റൂരിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ ചിറ്റൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചിറ്റൂരിലെ കാര്‍ഷികപുരോഗതി

✓ 88 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.

✓ 90  പുതിയ മാതൃകാകൃഷിത്തോട്ടങ്ങൾ.

✓ 45.8 ഹെക്ടറിൽ പുതുകൃഷി.

✓ 2 കേരഗ്രാമങ്ങൾ ആരംഭിച്ചു.

✓ 2 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികൾ ആരംഭിച്ചു.

✓ 2 പുതിയ നാളികേര സംഭരണകേന്ദ്രങ്ങൾ.

✓ 112 ഹെക്ടറിൽ ജൈവകൃഷി.

✓ 10.2 ഹെക്ടറിൽ പൂക്കൃഷി.

✓ പെരുവെമ്പ് സ്‌മാർട്ട് കൃഷിഭവൻ ആയി.

✓ പെരുമാട്ടിയിൽ വിളാരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു.

✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു.

✓ RIDF ൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ പോൾസൂസെ കനാൽ നിർമ്മിച്ചു.

✓ പെരുമാട്ടിയിൽ 2.19 കോടി രൂപ ചെലവിൽ പരമ്പരാഗത ജലസ്രോതസ്സുകള്‍പുനരുജ്ജീവിപ്പിച്ചു.

✓ RIDF ൽ ഉൾപ്പെടുത്തി 4.98 കോടി രൂപയുടെ മണ്ണുസംരക്ഷണ പ്രവൃത്തികൾ.