Menu Close

നെന്മാറയിലെ കാര്‍ഷികപുരോഗതി

പാലക്കാട് ജില്ലയിലെ നെന്മാറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

നെന്മാറയിലെ കാര്‍ഷികപുരോഗതി

✓ സംസ്ഥാനത്ത് ജൈവകൃഷി നടത്തുന്ന ആദിവാസി ഊരില്‍ മികച്ചതായി നെന്മാറയിലെ പൂപ്പാറ.

✓  ഹയർസെക്കൻഡറി വിഭാഗത്തിലെ മികച്ച വിദ്യാർത്ഥി കർഷകനും നെന്മാറയില്‍നിന്ന്.

✓ പുതിയ 3 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു.

✓ മാങ്ങാസംഭരണത്തിന് എസ് എച്ച് എം മുഖേന പ്രത്യേകപദ്ധതി.

✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 9 നൂതന സംരംഭങ്ങൾ.

✓ RKVY-RIDF പദ്ധതികളിൽ ഉൾപ്പെടുത്തി 4.55 കോടി രൂപയയ്ക്ക് കൃഷിയാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യവികസനം നടപ്പാക്കി.

✓ 28 ഹെക്ടറിൽ പുതുകൃഷി.

✓ 16.7 ഹെക്ടറിൽ തരിശുനിലക്കൃഷി.

✓ 91 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ 90 ഫാം പ്ലാനുകൾ ആരംഭിച്ചു.

✓ 9 ഫാര്‍മ‍ർ പ്രൊഡ്യൂസര്‍ കമ്പനികള്‍ ആരംഭിച്ചു.

✓ പുതിയ 2025 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ 7.8 ഹെക്ടറിൽ ജൈവകൃഷി.