പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ആലത്തൂരിലെ കാര്‍ഷികപുരോഗതി
✓ നെൽകൃഷിക്കനുയോജ്യമായ പരിസ്ഥിതി സൗഹാർദ്ദമുറകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ‘നിറ’ പദ്ധതി ആരംഭിച്ചു.
✓ കാർബൺ ന്യൂട്രൽ കൃഷിയുടെ ഭാഗമായി ‘നെറ്റ് സീറോ’ പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള ഊർജ്ജിത ഇടപെടലുകളുമായി ആലത്തൂർ.
✓ RIDF ൽ ഉൾപ്പെടുത്തി 2. 54 കോടി രൂപയുടെ മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾ.
✓ 27 ഹെക്ടറിൽ പുതുകൃഷി.
✓ 32 ഹെക്ടറിൽ തരിശുനിലക്കൃഷി.
✓ 107 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 70 ഫാം പ്ലാനുകൾ ആരംഭിച്ചു.
✓ 6780 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 245 ഹെക്ടറിൽ ജൈവകൃഷി.
✓ 10 ഹെക്ടറിൽ പൂക്കൃഷി.
✓ RIDF പദ്ധതിയിലൂടെ 29.23 കോടി ചെലവില്‍ ‘കാഡ’ കനാൽ നവീകരിച്ചു. 650 ഹെക്ടറിലേറെ നെൽകൃഷിക്ക് പ്രയോജനകരം.
✓ 4 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികൾ ആരംഭിച്ചു.