Menu Close

നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം

മൃഗസംരക്ഷണ മേഖലയിലെ പരിശീലനാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം. ഈ അപ്രന്‍റീസ് പരിശീലനത്തിലൂടെ പരിശീലനാര്‍ത്ഥികളില്‍ അവര്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ നൈപുണ്യം വികസിക്കുകയും, ആ മേഖലയില്‍ അവരുടെ പ്രവര്‍ത്തനം മികവുറ്റതാക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തും വിദേശത്തും, ഉപരിപഠനത്തിനും, ഉദ്യോഗത്തിനും ഇവരെ പ്രാപ്തരാക്കുവാന്‍ സഹായിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്‍റെ വെബ്സൈറ്റ് (www.ahd.kerala.gov.in) സന്ദര്‍ശിക്കുക.