Menu Close

ഏകദിന ശില്പശാല: ‘തോട്ട മേഖലയിലെ കാലാവസ്ഥാ വ്യതിയാനം’

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ ‘തോട്ട മേഖലയിലെ കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 28-ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. കെ. ബി., ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ക്രോപ്പ് ഇംപ്രൂവ്മെന്‍റ് വിഭാഗം മുന്‍ മേധാവി ഡോ. ബി. ശശികുമാര്‍ മുഖ്യാതിഥി ആയിരിക്കും. ‘ശാസ്ത്രം സമൂഹ നന്മക്ക് – ചില അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ് നയിക്കുന്നതാണ്. തോട്ട മേഖലയില്‍ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം മേധാവി ഡോ. എം. മുരുഗന്‍ മുഖ്യപ്രഭാഷണം നടത്തും. സി.പി.സി.ആര്‍.ഐ. കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. റെജി ജേക്കബ് തോമസ് ഇന്ത്യയിലെ തോട്ടവിളകളുടെ സംക്ഷിപ്ത ചരിത്രത്തെക്കുറിച്ച് വിവരിക്കും. ഇത് കൂടാതെ ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രസംഗമത്സരവും ക്വിസും സംഘടിപ്പിക്കുന്നു. https://cutt.ly/dwZHOGOL എന്ന ലിങ്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.