Menu Close

ഏകദിന പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തിൽ 2026 സെപ്റ്റംബർ 29 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവിധ പഴം-പച്ചക്കറികളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം (Jam, squash, RTS, Pickle), വിവിധ പാക്കേജിങ്- സംസ്കരണ യന്ത്രങ്ങൾ, FSSAI മാനദണ്ഡങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും. ഫീസ് 1000 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. താല്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ (രാവിലെ 9 മുതൽ വൈകിട്ട് 4 വരെ) 8089076698 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.