ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്കാന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന് ഭരണസമിതി തീരുമാനിച്ചതായി ചെയര്മാന് മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ് അധിക പാല്‍വില നല്‍കുക.
2024 ഫെബ്രുവരിയിലെ പാല്വിലയോടൊപ്പമായിരിക്കും അധികപാല്‍വില അനുവദിക്കുക. ഇതില്‍ 3 രൂപ കര്‍ഷകര്‍ക്ക് അധികപാല്വിലയായും 50 പൈസ അംഗസംഘങ്ങള്‍ക്ക് കൈകാര്യച്ചെലവായുമാണ് ലഭിക്കുക. ഇതോടെ തിരുവനന്തപുരം മേഖല യൂണിയന്റെ പരിധിയിലുള്ള ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന പാല്‍വില ലിറ്ററൊന്നിന് 48.31 രൂപയായി വര്‍ധിക്കും.
തിരുവനന്തപുരം മേഖല യൂണിയന് 2023-24 സാമ്പത്തിക വര്‍ഷം വിവിധ ഉത്പാദന വര്‍ധന പദ്ധതികളുടെ നടത്തിപ്പിനായി നാളിതുവരെ 10.41 കോടി രൂപ ചെലവഴിച്ചതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും അറിയിച്ചു.