Menu Close

മാവുകര്‍ഷകര്‍ക്കുള്ള പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 22,23 തീയതികളില്‍

“കായിക പ്രജനന മാര്‍ഗ്ഗങ്ങളും (ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്) മാവിന്റെ പരിപാലനവും” എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. മാവ് പൂക്കുന്നതിനുള്ള പരിപാലന മാര്‍ഗ്ഗങ്ങളും ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ കായിക പ്രജനനമാര്‍ഗ്ഗങ്ങള്‍ ചെയ്തു പരിശീലിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.00 മണിയ്ക്കും വൈകുന്നേരം 5 മണിയ്ക്കും ഇടയില്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0487-2370773