Menu Close

തിരൂരങ്ങാടിയിലെ കാര്‍ഷികപുരോഗതി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

തിരൂരങ്ങാടിയിലെ കാര്‍ഷികപുരോഗതി

✓ ‘നന്നമ്പ്ര നന്മ’ ബ്രാൻഡ് അരിയും രക്തശാലി അവലും വിപണിയിൽ.

✓ ഒരു കൃഷിഭവൻ -ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 6 സംരംഭങ്ങൾ ആരംഭിച്ചു.

✓ 44.7 ഹെക്ടറിൽ തരിശുനില നെൽകൃഷി.

✓ 37.9 ഹെക്ടറിൽ ജൈവകൃഷി. 

✓ നവര, രക്തശാലി എന്നിവയുടെ പ്രത്യേക കൃഷി നടപ്പാക്കി.

✓ പരപ്പനങ്ങാടിയിലും എടരിക്കോടും ഇക്കോഷോപ്പുകൾ ആരംഭിച്ചു.

✓ 175 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു. 

✓ 645 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ പുതുതായി ഒരു നാളികേര സംഭരണകേന്ദ്രം കൂടി ആരംഭിച്ചു

✓ തിരൂരങ്ങാടിയിൽ പുതിയ കേരഗ്രാമം തുടങ്ങി.