Menu Close

നിലമ്പൂരിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

നിലമ്പൂരിലെ കാര്‍ഷിക പുരോഗതി

✓ 246 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 1410 പുതിയ തൊഴിലവസരങ്ങൾ

✓ 3 കേരഗ്രാമങ്ങൾ  ആരംഭിച്ചു

✓ എടക്കര, അമരമ്പലം, നിലമ്പൂർ കൃഷിഭവനുകളിൽ ഇക്കോഷോപ്പ് ആരംഭിച്ചു

✓ 2 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 323 ഹെക്ടറിൽ ജൈവകൃഷി, 23.7 ഹെക്ടറിൽ തരിശുനില കൃഷി, 28.86 ഹെക്ടറിൽ പുതു കൃഷി

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 8 നൂതന സംരംഭങ്ങൾ ആരംഭിച്ചു

✓ ചുങ്കത്തറ, അമരമ്പലം കൃഷിഭവനകളിൽ പ്ലാൻ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു

✓ മുണ്ടേരി ചുങ്കത്തറ ഫാമുകളിൽ 38.4 കോടി രൂപയുടെ (RIDF) വികസന പദ്ധതികൾ നടപ്പാക്കി

✓ ചുങ്കത്തറ ഫാമിൽ 7.16 കോടി രൂപ അടങ്കലിൽ ടിഷ്യൂകൾച്ചർ ലാബ് നിർമ്മാണം.