Menu Close

ഏറനാടിലെ കാര്‍ഷിക പുരോഗതി

മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ഏറനാടിലെ കാര്‍ഷിക പുരോഗതി

✓ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ 2 കാർഷികകർമ്മ സേനകളും ഒരു അഗ്രോ സർവീസ് സെൻ്ററും ആരംഭിച്ചു

✓ 2 കേരഗ്രാമങ്ങൾ, 80 കൃഷിക്കൂട്ടങ്ങൾ, 1 FPO എന്നിവ ആരംഭിച്ചു

✓ 197 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി

✓ 46.3 ഹെക്ടറിൽ ജൈവകൃഷി

✓ 149.4 ഹെക്ടറിൽ പുതുക്കൃഷി

✓ പുതിയ തൊഴിലവസരങ്ങൾ 2550

✓ 70 ഫാം പ്ലാനുകൾ  ആരംഭിച്ചു,

✓ കിഴുപറമ്പ് പ്ലാൻ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതി പ്രകാരം 7 നൂതന സംരംഭങ്ങൾ തുടങ്ങി

✓ 4 നാളികേരസംഭരണ കേന്ദ്രങ്ങൾ തുടങ്ങി

✓ ഇക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ ആഴ്‌ച ചന്തകൾ ആരംഭിച്ചു