Menu Close

പോഷകശ്രീ പദ്ധതി ഇത്തിക്കരയില്‍

നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണ് പൂര്‍ണമായി ഒഴിവാക്കി പകരം പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ് കമ്പോസ്റ്റ് എന്നിവ നിശ്ചിത അളവില്‍ തട്ടുകളായി അടുക്കി ഏറ്റവും മുകളില്‍ ഡോളോമൈറ്റ് മിശ്രിതം എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുള്ള ഗ്രോബാഗുകളിലാണ് കൃഷി. ജലം പാഴാക്കാതെ ആവശ്യാനുസരണം മാത്രം ഗ്രോബാഗില്‍ എത്തിക്കുന്ന തിരിനന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3800 ഹൈഡെന്‍സിറ്റി പോളിത്തീന്‍ ബാഗുകള്‍ 100 യൂണിറ്റുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് ആകെ ചെലവില്‍ 75 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി നല്‍കുന്നു.