Menu Close

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് 2023 ഒക്ടോബർ 19, 20 തീയതികളിൽ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിന് 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. താത്പര്യമുള്ളവർ 2023 ഒക്ടോബർ 17ന് വൈകീട്ട് 5 ന് മുമ്പായി 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. കൺഫർമേഷൻ ലഭിച്ചവരെ മാത്രമെ പരിശീലനത്തിന് പങ്കെടുപ്പിക്കുകയുള്ളു. പരിശീലന സമയത്ത് അധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.