Menu Close

ക്ഷീരസംഘം ഭരണസമിതിയംഗങ്ങള്‍ക്കു പരിശീലനം

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് കുമ്പളയ്ക്കടുത്ത് നായിക്കാപ്പ് സ്ഥിതിചെയ്യുന്ന റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്ററില്‍വെച്ച് 2023 ഡിസംബര്‍ 21, 22 തീയതികളിലായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തിന് ‍ഡിസമ്പര്‍ 19 നു വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിലോ റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്ററിലോ പേര് രജിസ്റ്റര്‍ ചെയ്യുക. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2414579, 04998 290626