Menu Close

ചാത്തന്നൂരിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചാത്തന്നൂരിലെ കാര്‍ഷിക പുരോഗതി

✓ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുനർജനി ചാത്തന്നൂർ പദ്ധതി നടപ്പാക്കി

✓ RIDF ൽ ഉൾപ്പെടുത്തി പൂതക്കുളത്തെ വിവിധ പാടശേഖരങ്ങളുടെ വികസനത്തിനായി 2.4 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ പരവൂരിൽ കേരഗ്രാമം ആരംഭിച്ചു

✓ കല്ലുവാതുക്കലും പരവൂരും സ്‌മാർട്ട് കൃഷിഭവൻ ആയി

✓ 3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ ചാത്തന്നൂർ അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു

✓ 2 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ RIDF ൽ ഉൾപ്പെടുത്തി മണ്ണു ജലസംരക്ഷണത്തിന് 2.6 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ 120 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു