Menu Close

ചടയമംഗലത്തിലെ കാര്‍ഷിക പുരോഗതി

കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചടയമംഗലത്തിലെ കാര്‍ഷിക പുരോഗതി

✓ 450 ഹെക്ടറിൽ ജൈവകൃഷി

✓ 155 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 54343 പുതിയ തൊഴിലവസരങ്ങൾ

✓ ഒരു കൃഷിഭവൻ – ഒരു ഉൽപന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 7 സംരംഭങ്ങൾ

✓ 3 ഇക്കോഷോപ്പും 3 ആഴ്‌ച ചന്തകളും തുടങ്ങി

✓ നെടുങ്കോട്ടുകോണം ചിറയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.05 കോടി രൂപ, അഞ്ചൽ കൃഷി ഫാമിന്റെ വികസന പ്രവർത്തനങ്ങൾക്ക് 8.09 കോടി രൂപയും ഫാം ടൂറിസം പ്രവർത്തനങ്ങൾക്ക് 1.25 കോടി രൂപയും അനുവദിച്ചു

✓ കടയ്ക്കൽ സ്‌മാർട്ട് കൃഷിഭവൻ ആക്കി

✓ വന്യമൃഗ ശല്യനിവാരണത്തിന് ഒരു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ കുമ്മിൾ പഞ്ചായത്തിൽ അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു