കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിൽ നെല്‍കൃഷിയും. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ‘മനുരത്ന’ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ് ലഭിച്ചിരുന്നു. അരി ‘തളിര്’ ബ്രാന്റില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നല്കി. 2022ലെ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായി സംസ്ഥാനതലത്തില്‍ കെഎംഎംഎല്ലിനെ തെരെഞ്ഞെടുത്തിരുന്നു. 13 ഏക്കറില്‍ ജൈവകൃഷിയുമുണ്ട്. മണ്ണിര കമ്പോസ്റ്റാണ് വളം. മത്സ്യകൃഷിയും അനുബന്ധമായുണ്ട്.