Menu Close

ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഒക്ടോബര്‍ 10 നും11 നും ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209, 04762698550 നമ്പറുകളിലോ 2023 ഒക്‌ടോബര്‍ 9 വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഓഫ്‌ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് അനുമതിയില്ല. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് ടി എ യും, ഡി എ യും ലഭിക്കും.