Menu Close

ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം

പത്തനംതിട്ട, വളളിക്കോട് വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (മണിമല കിഴക്കേതില്‍, വളളിക്കോട്, വളളിക്കോട് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ) പരിശോധനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് htttpts://entebhomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. റിക്കാര്‍ഡുകളില്‍ പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം അടൂര്‍ റീസര്‍വെ സൂപ്രണ്ടിന് ഫോറം നമ്പര്‍ 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത സമയത്തിനുളളില്‍ അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഭൂവുടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം അനുസരിച്ച് ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.