Menu Close

കല്യാശ്ശേരിയിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കല്യാശ്ശേരിയിലെ കാര്‍ഷിക പുരോഗതി

✓ 56 ഹെക്ടറിൽ പുതുതായി നെൽകൃഷി ആരംഭിച്ചു.

✓ മറ്റുവിളകൾ പുതുതായി 43 ഹെക്ടറിൽ.

✓ 86. 7 ഹെക്ടര്‍ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി.

✓കൃഷിയിടാധിഷ്‌ഠിത വികസനപദ്ധതി പ്രകാരം നടപ്പിലാക്കിയ ഫാം പ്ലാനുകൾ 100 എണ്ണം.

✓ കാർഷികമേഖലയിൽ 1650 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം- പദ്ധതി പ്രകാരം 10 നൂതന സംരംഭങ്ങൾ.

✓ 1238.4 ഹെക്ടറില്‍ സമഗ്ര നെൽകൃഷി വികസനപദ്ധതി.

✓ 85. 2 ഹെക്ടറില്‍ പച്ചക്കറി വികസനപദ്ധതി.

✓ ഉത്പാദന- സേവന- വിപണനമേഖലകളിലായി രൂപീകരിച്ചത് 155 കൃഷിക്കൂട്ടങ്ങൾ.

✓ 100 ഏക്കർ ഔഷധ സസ്യകൃഷി.

✓ 90 ഹെക്ടറിൽ പൂർണ്ണമായും ജൈവരീതിയിൽ കൈപ്പാട് നെൽകൃഷി.

✓ കൈപ്പാട് നെൽകൃഷിക്ക് പ്ലാൻ്റ് ജീനോം സേവ്യർ അവാർഡ്.

✓ ചെറുതാഴം സ്മാർട്ട് കൃഷിഭവൻ ആക്കി.