Menu Close

കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24

ക്ഷീരവികസന വകുപ്പിന്‍റേയും, ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24 പൊക്ലാശ്ശേരി ക്ഷീരസഹകരണ സംഘം പരിസരത്ത് വച്ച് 2023 ഒക്ടോബർ 31 ന് ആലപ്പുഴ എം.പി. അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇതിനോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ഉദ്ഘാടന സമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഡയറി ക്വിസ്സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.