നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന ‘സുസ്ഥിര ഉല്പാദനക്ഷമത വർധനവിനുള്ള സമഗ്ര കേര വികസന പദ്ധതി’ യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ ഉല്പാദനവും ഉല്പാദനക്ഷമതയും മെച്ചപ്പെടുത്തുതിനൊപ്പം, കേരകർഷ കരുടെ വരുമാനം വർധിപ്പിക്കുകയും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള/ പുതിയതായി രൂപീകരിക്കുന്ന കേര കർഷക കൂട്ടായ്മകൾക്കും ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക ഉത്പാദക സംഘങ്ങൾക്കും ഈ പദ്ധതിയിലേക്ക് നേരിട്ട് അപേക്ഷിക്കാം. കൃഷിഭവനുകൾ, ഐ സി എ ആർ, കെ എ യു, കെ വി കെ തുടങ്ങിയ കർഷിക ഗവേഷണ സ്ഥാപനങ്ങൾക്കും നാളികേര വികസന ബോർഡിൽ സജീവ രജിസ്ട്രേഷൻ ഉള്ള കർഷക ഉത്പാദക ഫെഡറേഷനുകൾക്കും, നാളികേര ഉത്പാദക കമ്പനികൾക്കും നാളികേര ക്ലസ്റ്റർ തിരഞ്ഞെടുത്ത് ഈ പദ്ധതി നടപ്പിലാക്കുവാനുള്ള ഏജൻസികളായി അപേക്ഷ നൽകാം. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഉല്പാദനവർധനവിനുള്ള പ്രവർത്തനങ്ങൾ, ശാസ്ത്രീയ പരിപാലന രീതികൾ എന്നിവ നടപ്പിലാക്കും. ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനായി ശുപാർശ ചെയ്തിട്ടുള്ള രാസജൈവ വളങ്ങളും വിതരണം ചെയ്യും. അതാത് പ്രദേശങ്ങൾക്ക് അനുയോജ്യമായ ഇടവിളകളുടെ നടീൽവസ്തുക്കളും കർഷകർക്ക് നൽകും . ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 മെയ് 22 വൈകുന്നേരം 5 മണിവരെയാണ്. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും https://coconutboard.gov.in/docs/PICCSKerala_26-27.pdf സന്ദർശിക്കുക.
സമഗ്ര കേര വികസന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു