Menu Close

അപേക്ഷ ക്ഷണിച്ചു

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കായുള്ള ജൈവ ഇടപെടലുകൾ” (Organic Interventions for Crop Sustainability) എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നടത്തപ്പെടുന്ന കോഴ്‌സിന് കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. രജിസ്ട്രേഷൻ ഫീസ് ₹100 രൂപയും കോഴ്‌സ് ഫീസ് ₹4000 രൂപയും ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മേയ് 30 ആണ്. കോഴ്‌സിലൂടെ കാർഷിക ഭക്ഷ്യ സംവിധാനങ്ങളെ പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക മേഖലകളിൽ കൂടുതൽ സുസ്ഥിരമാക്കുന്നതിനുള്ള ജൈവ ഇടപെടലുകൾ സംബന്ധിച്ച സാങ്കേതിക അറിവ് നൽകും. www.cti.kau.in എന്ന വെബ്സൈറ്റിലെ “Certificate Courses” വിഭാഗം ഉപയോഗിക്കുകയോ ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് cti@kau.in എന്ന ഇമെയിലിലോ 0487 2371104, 8547837256 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.