Menu Close

വൈന്‍ ഉണ്ടാക്കാന്‍ പഠിക്കണോ?

കാര്‍ഷികോല്പന്നങ്ങളെ വീഞ്ഞാക്കിമാറ്റിയാലുള്ള സാധ്യതകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഈ പരീശീലനം നിങ്ങള്‍ക്ക് പുതിയൊരു ഭാവി തുറന്നുതരും. തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം വൈന്‍ നിര്‍മ്മാണത്തില്‍ ഏകദിനപരിശീലനം നല്‍കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 2023 നവമ്പര്‍ 22 ബുധന്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പരിശീലനം വൈന്‍ നിര്‍മ്മാണം, ലൈസന്‍സ് എടുക്കല്‍ ഈ കാര്യങ്ങളിലെല്ലാം വ്യക്തത കിട്ടും. താല്പര്യമുള്ളവര്‍ സമയം വിളിക്കേണ്ട നമ്പരുകള്‍: 8281527584, 8891540778