Menu Close

ഡ്രോണ്‍ വഴി വളപ്രയോഗം കീരമ്പാറയില്‍

എറണാകുളം, കീരമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കീരമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകണത്തോടെ, കൃഷി ഇനി യന്ത്രവല്‍ക്കരണത്തിലേക്ക് എന്ന സന്ദേശവുമായി കീരമ്പാറ മഞ്ഞയില്‍ പാടശേഖരത്തില്‍ ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ പ്രദര്‍ശവും പ്രവൃത്തി പരിശീലനവും നടക്കുന്നു.
സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ 2023-24 പദ്ധതിയുടെ ഭാഗമായി
2023 നവമ്പര്‍ 17 വെള്ളിയാഴ്ച രാവിലെ 9.30 നാണ് പരിപാടി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാങ്കേതികവിദഗ്ദ്ധര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതരം ജനങ്ങളും പങ്കെടുക്കുന്നു.