Menu Close

ഹോര്‍ട്ടികോർപെന്നു തോന്നിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കുവാന്‍ നിര്‍ദ്ദേശം

കേരളത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നി കേരള കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ അഥവാ ഹോര്‍ട്ടികോര്‍പ്. ‘HORTICORP’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍

പ്രോഡക്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ആണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്ന തരത്തില്‍

എന്ന പേരില്‍ ഒരു പരസ്യം നോട്ടിസുകളിലൂടെയും മറ്റ് ദൃശ്യമാദ്ധ്യമങ്ങളിലൂടെയും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്തകളുമായി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള തങ്ങളുടെ സ്ഥാപനത്തിന് യാതൊരു ബന്ധമില്ലായെന്നും പൊതുജനങ്ങള്‍ അത്തരത്തില്‍ തെറ്റിദ്ധരിച്ച് വഞ്ചിതരാകരുതെന്നും കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന് അറിയിക്കുന്നു.

ഹോർട്ടികോപ്സ് എന്ന പേരില്‍ കേരളത്തിലുടനീളം ഫ്രൈഞ്ചൈസികള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം അടുത്ത സമയത്തായി പ്രചരിക്കുന്നുണ്ട്. ഈ സ്ഥാപനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നു തെറ്റുധരിച്ച് പലരും വഞ്ചിതരാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് പുറത്തിറക്കിയതെന്ന് ഹോര്‍ട്ടികോര്‍പ് വൃത്തങ്ങള്‍ പറയുന്നു. ഹോർട്ടികോര്‍പിന്റേതായി ഗ്രാമശ്രീ ഹോര്‍ട്ടികോര്‍പുകള്‍ നിലവിലുണ്ട്. ഫ്രാഞ്ചൈസി താല്‍പര്യമുള്ളവര്‍ക്കും എന്തെങ്കിലും സംശയമുള്ളവര്‍ക്കും ഹോ‍ട്ടികോര്‍പിന്റെ 0471-2359651 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.