Menu Close

പവിത്രേശ്വരത്ത് കൊയ്ത്ത് ഉത്സവം

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. തരിശ്ശ് നെല്‍കൃഷി പദ്ധതിയിലും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ , മനു രത്ന എന്നി ഇനങ്ങളില്‍പ്പെട്ട നെല്‍വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.