ഇഞ്ചിയില്‍ കാണുന്ന മൂടുചീയല്‍ രോഗം നിയന്ത്രിക്കാന്‍ തടത്തില്‍ കാണുന്ന അഴുകിയ മൂട് പിഴുതെടുത്ത് നീക്കം ചെയ്ത് ഒരു ശതമാനം ബോര്‍ഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക. കൂടാതെ ട്രൈക്കോഡെര്‍മ്മ, സ്യൂഡോമോണാസ് തുടങ്ങിയ മിത്രജീവാണുക്കളുടട കള്‍ച്ചറുകളില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുന്നത് രോഗം പ്രതിരോധിയ്ക്കാന്‍ സഹായകമാണ്.