കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 2026 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല ‘ഫലവൃക്ഷതൈ നടീൽ’ ഉദ്ഘാടന പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കുന്നു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ധീഖ് ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുന്നു. തദവസരത്തിൽ “ഓണവിസ്മയം 2026” ഭാഗമായി സെക്രട്ടറിയേറ്റ് അങ്കണത്തിൽ തയ്യാറാക്കുന്ന പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുന്നു. പ്രസ്തുത ഉദ്ഘാടന പരിപാടിയിൽ വിവിധ വകുപ്പ് മന്ത്രിമാർ, എം.എൽ.എ.മാർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്നു.
ജൂൺ 5-ന് സംസ്ഥാനതല ഫലവൃക്ഷതൈ നടീൽ പരിപാടി