Menu Close

നബാര്‍ഡിന്‍റെ ധനസഹായത്തോടെ സൗജന്യ പരിശീലനം

നബാര്‍ഡിന്‍റെ ധനസഹായത്തോടെ മത്സ്യ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി 15 ദിവസത്തെ സൗജന്യ പരിശീലനവും തുടര്‍സഹായങ്ങളും നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്ര ചിലവ്, ഭക്ഷണം, ട്രെയിനിംഗ് സ്റ്റഡി മെറ്റീരിയല്‍സ്, എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന്‍റെ ഭാഗമായി സൗജന്യ പഠനയാത്രയും ഉണ്ടായിരിക്കുന്നതാണ്. ശാസ്ത്രീയ മത്സ്യ കൃഷി, മത്സ്യ ഉല്പന്നങ്ങളുടെ പ്രോസസ്സിംഗ്, മാര്‍ക്കറ്റിംഗ്, വിവിധ മൂല്യ വര്‍ദ്ധിത ഉല്പപന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള വൈദഗ്ദ്ധ്യ പരിശീലനം. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പദ്ധതി ആരംഭിക്കുന്നതിനോ വിപുലീകരിക്കന്നതിനോ ആവശ്യമായ സാമ്പത്തിക സഹായം എന്നിവ നബാര്‍ഡില്‍ നിന്നും സുസ്ഥിര വഴി ലഭ്യമാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ശ്രീസ്ഥ റോഡിലുള്ള സുസ്ഥിര യില്‍ വെച്ചായിരിക്കും പരിശീലനം. തികച്ചും സൗജന്യമായ പരിശീലനവും പദ്ധതിയും പ്രയോജനപ്പെടുത്താം. താല്പര്യമുള്ളവര്‍ 2024 മാർച്ച് 6 ന് രാവിലെ 10 മണിക്ക് സുസ്ഥിരയില്‍ എത്തിചേരുക. ഫോൺ – 9778638672