കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പെൻ കൾച്ചർ മത്സ്യകൃഷിയുടെ മത്സ്യവിത്ത് നിക്ഷേപം കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത പരിപാടി ഉദ്ഘാടനം ചെയ്തു.