Menu Close

ശ്രീനാരായണപുരത്ത് മത്സ്യ വിളവെടുപ്പ് നടത്തി

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യവിത്ത് നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 10 കിലോയിൽ അധികം തൂക്കം വരുന്ന കാർപ്പ് മത്സ്യങ്ങൾ, അര കിലോ തൂക്കം വരുന്ന കരിമീൻ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുപ്പിൽ ലഭിച്ചത്. മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക, ശുദ്ധജല സ്രോതസ്സുകളെ സംരക്ഷിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യങ്ങൾ.